തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണം; കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണം; കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സമാന ആവശ്യം ചൂണ്ടിക്കാട്ടി കോഴിക്കോട് കോര്‍പറേഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും നേരത്തെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീകളെ ഉള്‍പ്പെടുത്താനും അക്രമകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കുത്തിവച്ച് കൊല്ലാനുള്ള അനുമതിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജയിലുള്ളത്. ദിനേന 30ലധികം ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് നിലവിലെ നിയമപ്രകാരം നിയന്ത്രിക്കാന്‍ സാധിക്കില്ല. വാക്‌സിന്‍ എടുത്തവര്‍ പോലും പേവിഷബാധയേറ്റ് മരിക്കുന്ന സാഹചര്യമാണ്. കേന്ദ്ര നിയമങ്ങള്‍ നായകളെ കൊല്ലാന്‍ അനുവദിക്കുന്നില്ല. പകരം പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റി മരണംവരെ പാര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

Share

Leave a Reply

Your email address will not be published. Required fields are marked *