ചൊക്ലി മേനപ്രം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

ചൊക്ലി മേനപ്രം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

പഞ്ചലോഹ തിരുമുഖങ്ങളും പണവും മോഷണം പോയി

 

തലശ്ശേരി:ചൊക്ലിയില്‍ മേനപ്രം ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ദേവി വിഗ്രഹത്തിലെ രണ്ട് പഞ്ചലോഹ തിരുമുഖങ്ങളും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണവും മോഷ്ടിച്ചു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് കവര്‍ച്ച നടന്നെന്ന് മനസിലാക്കിയത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളയേും നാട്ടുകാരേയും, പോലിസിനേയും വിവരം അറിയിക്കുകയായിരുന്നു. പ്രവേശന കവാടം തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

മോഷണം നടത്താന്‍ ഉപയോഗിച്ച മഴു, മുട്ടി, ഇരുമ്പ് ആയുധങ്ങള്‍ തുടങ്ങിയവ ക്ഷേത്രമുറ്റത്തും ക്ഷേത്ര സന്നിധിക്ക് സമീപത്തുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊക്ലി പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പഞ്ചലോഹത്തില്‍ തീര്‍ത്ത ദേവി വിഗ്രഹത്തിലെ രണ്ട്തിരുമുഖം മോഷ്ടാക്കള്‍ കൊണ്ടുപോയി. പഞ്ചലോഹത്തിടമ്പും സൂര്യപ്രഭയും ഇളക്കിമാറ്റിയ നിലയിലാണ്.

ക്ഷേത്രസന്നിധിക്ക് അകത്തുള്ള മൂന്ന് ഭണ്ഡാരങ്ങളും ക്ഷേത്രത്തിനു പുറത്തുള്ള രണ്ടു ഭണ്ഡാരങ്ങളും മോഷ്ടാക്കള്‍ തകര്‍ത്തു പണം കവര്‍ന്നിട്ടുണ്ട്. മോഷണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം കമ്മീഷണര്‍ ബൈജു, എക്‌സിക്യൂട്ടീവ് ഓഫിസര്‍ സദാനന്ദന്‍, ടി.ഉണ്ണികൃഷ്ണന്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *