എസ്.കെ.പൊറ്റെക്കാട്ട് – കലാകൈരളി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

എസ്.കെ.പൊറ്റെക്കാട്ട് – കലാകൈരളി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: ജ്ഞാനപീഠം പുരസ്‌കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്.കെ.പൊറ്റെക്കാട്ട് പുരസ്‌കാരങ്ങള്‍ ഡോക്ടര്‍ എം.പി അബ്ദുസ്സമദ് സമദാനി എം.പി സമ്മാനിച്ചു. ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്‍, മലയാള മനോരമ കോഴിക്കോട് ബ്യൂറോ ചീഫ് ജയന്‍ മേനോന്‍, കവിയും സാഹിത്യകാരനുമായ ബേപ്പൂര്‍ മുരളീധര പണിക്കര്‍, എയറോസിസ് കോളേജ് എം.ഡി ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, സാഹിത്യകാരി ശാന്താ രാമചന്ദ്ര എന്നിവര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

പുരസ്‌കാര സമര്‍പ്പണം സമദാനി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.ആര്‍.നാഥന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം.വി.കുഞ്ഞാമു, ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ്, എസ്.കെയുടെ മക്കളായ ജ്യോതീന്ദ്രന്‍, സുമംഗലി, സുമിത്ര, മരുമക്കളായ ജയപ്രകാശ്, ബീന, ഉറൂബിന്റെ മകന്‍ ഇ.സുധാകരന്‍, പ്രകാശ് കരുമല തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാകൈരളി കലാസാഹിത്യ സാംസ്‌കാരികവേദിയുടെ കലാകൈരളി പുരസ്‌കാരങ്ങളും വേദിയില്‍ സമ്മാനിച്ചു. ഡോക്ടര്‍ പി.സജീവ്കുമാര്‍, പ്രഭാകരന്‍ നറുകര, പി.എസ് അലി, ടി.ടി സരോജിനി, ഗഫൂര്‍ പൊക്കുന്ന്, തമ്പാന്‍ മേലാചാരി, ഉഷ.സി നമ്പ്യാര്‍, അനില്‍ നീലാംബരി, ലക്ഷ്മി ദാമോദര്‍, ശോഭന നായര്‍ എന്നിവര്‍ കലാകൈരളി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

 

Share

Leave a Reply

Your email address will not be published. Required fields are marked *