ശ്രീനന്ദ് വിനോദിനെ അനുമോദിക്കും

ശ്രീനന്ദ് വിനോദിനെ അനുമോദിക്കും

മാഹി:ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീനന്ദ് വിനോദിനെ അനുമോദിക്കും. വളവില്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രസമിതി കന്നി സംക്രമ മഹോത്സവത്തോടനുബന്ധിച്ച് നാളെ രാത്രി എട്ടിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് അനുമോദിക്കുക. സമ്മേളനം മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡന്റ് രഞ്ചിത്ത് പാറമേല്‍ അധ്യക്ഷത വഹിക്കും. കളരിഗുരുക്കള്‍ പത്മശ്രീ മീനാക്ഷിയമ്മ മുഖ്യാതിഥിയായിരിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു സംസാരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *