നാദാപുരം: ഗ്രാമപഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ 31 വരെ അനുവദിച്ച കര്‍ഷക തൊഴിലാളി പെന്ഷന്, വാര്‍ധക്യകാല പെന്ഷന്, വികലാംഗ പെന്ഷന്, വിധവ പെന്ഷന്, 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെന്ഷന് ഗുണഭോക്താക്കള്‍ 2023 ഫെബ്രുവരി 28നുള്ളില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസില്‍ നിന്നും വാങ്ങി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, പെന്ഷന് നമ്പര്‍ സഹിതം ഹാജരാക്കേണ്ടതാണ്. യഥാസമയം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പക്ഷം തുടര്‍ന്ന് പെന്ഷന് ലഭിക്കുകയില്ല.