സുകുമാര്‍ അണ്ടലൂര്‍ സ്മാരക യുവ കവിത പുരസ്‌കാരം വൈഷ്ണവ് സതീഷിന്

സുകുമാര്‍ അണ്ടലൂര്‍ സ്മാരക യുവ കവിത പുരസ്‌കാരം വൈഷ്ണവ് സതീഷിന്

തലശ്ശേരി: സുകുമാര്‍ അണ്ടലൂര്‍ സ്മാരക യുവ കവിത പുരസ്‌കാരത്തിന് കലാലയ വിദ്യാര്‍ഥി വൈഷ്ണവ് സതീഷ് അര്‍ഹനായതായി അണ്ടലൂര്‍ സാഹിത്യ പോഷിണി വായനശാലാ ആന്റ് ഗ്രന്ഥാലയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പതിനായിരം രൂപയും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഒക്ടോബര്‍ രണ്ടിന് വായനശാലാ പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ സച്ചിദാനന്ദന്‍ പുരസ്‌കാര ജേതാവിന് സമ്മാനിക്കും.

കവിയും ചിത്രകാരനും ഫോട്ടോഗ്രാഫറുമായിരുന്ന സുകുമാര്‍ അണ്ടലൂരിന്റെ സ്മരണക്കായി വായനശാല ആന്റ് ഗ്രന്ഥാലയവും സുകുമാര്‍ അണ്ടലൂരിന്റെ കുംടുംബാംഗങ്ങളും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.പെരിന്തല്‍മണ്ണ പി.ടി.എ ഗവ. കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് വൈഷ്ണവ്സതീഷ്. മാധവന്‍ പുറച്ചേരി, രാജന്‍ സി. എച്ച്, അഡ്വ. കെ.കെ രമേഷ് എന്നിവരാണ് പുരസ്‌കാരത്തിനായി പരിഗണിച്ച 15 രചനകളില്‍ നിന്ന് വൈഷ്ണവ് സതീഷിന്റെ കവിത തിരഞ്ഞെടുത്തത്. വാര്‍ത്ത സമ്മേളനത്തില്‍ എ.ടി രതീശന്‍ , അഡ്വ കെ. കെ രമേഷ്, യു.ഗോവിന്ദന്‍, ബാബു ആലക്കാടന്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *