അധ്യാപക നിയമനത്തിനായി വോക്ക് ഇന്‍ സെലക്ഷന്‍ 15ന്

മാഹി: മയ്യഴി മേഖലയിലെ വിദ്യാലയങ്ങളില്‍ ഒഴിവുള്ള അധ്യാപകരെ നിയമിക്കുന്നതിനായി സപ്തംമ്പര്‍ 15 ന് കാലത്ത് 10 മണിക്ക് മാഹി റീജ്യനല്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫിസില്‍ വെച്ച് വോക്ക് ഇന്‍ – സെലക്ഷന്‍ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി യൂനിയന്‍ പ്രദേശത്ത് സ്ഥിര താമസക്കാരായവരെ മാത്രമേ പരിഗണിക്കുകയുള്ളു. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 15 ന് നടക്കുന്ന വോക്ക്-ഇന്‍- സെലക്ഷനില്‍ പങ്കെടുക്കേണ്ടതാണ്. ഒഴിവുകളുടെ എണ്ണം , അപേക്ഷാ ഫോറം , വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, കരാര്‍ വ്യവസ്ഥകള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.mahe.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *