പ്രകൃതിദത്തമായ വേദനസംഹാരി വിതരണം നടത്തി

പ്രകൃതിദത്തമായ വേദനസംഹാരി വിതരണം നടത്തി

വടക്കാഞ്ചേരി: 40 വര്‍ഷം പഴക്കമുള്ള പ്രകൃതിദത്തമായ ചേരുവകളാല്‍ തയ്യാറാക്കിയ ഫാര്‍മകോണ്‍ റമഡീസിന്റെ ആയുര്‍വേദ വേദനസംഹാരി – അമ്മ സൊസൈറ്റി ഓട്ടുപാറ ജയശ്രീ ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമവും കാരുണ്യ സ്പര്‍ശന ചടങ്ങില്‍ പങ്കെടുത്ത രോഗികള്‍ക്ക് സൗജന്യമായി റുമാറബ് ഓയിന്‍മെന്റ് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം വിതരണം ചെയ്തു. അമ്മ സൊസൈറ്റി പ്രസിഡന്റ് കുമാരിയമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ സംഗമം ഉദ്ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എസ്.എ.ആസാദ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോണ്‍സണ്‍ പോണല്ലൂര്‍, പി.ആര്‍ ദിലീപ്, സിനിമാ താരം രമാദേവി, പ്രദീപ് നമ്പ്യാത്ത്, മോളി ജോര്‍ജ്ജ്, ഓമന വര്‍ഗ്ഗീസ്, പങ്കജം കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *