ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

തലശ്ശേരി: കതിരൂര്‍ ഡയമണ്ട്മുക്കില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. കക്കറ സ്വദേശി ശ്രീശാരദാലയത്തില്‍ വിതുല്‍ പ്രകാശന്‍ (24) ആണ് മരിച്ചത്. ഇയാള്‍ ഓടിച്ചുവന്ന ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയായിരുന്നു അപകടം. അഞ്ചാംമൈല്‍ ഭാഗത്തു നിന്നും കക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിപ്പെട്ടത്. പരുക്കേറ്റ് വിതുലിനെ ഉടന്‍ തലശ്ശേരിയിലെ സ്വകാര്യആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ശാരാദാസില്‍ പ്രകാശന്റയും ഉഷയുടെയും മകനാണ്. സഹോദരി: അംബിക. പന്തല്‍ ജോലിക്കാരനായ വിതുല്‍ ജോലി കഴിഞ്ഞുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

 

Share

Leave a Reply

Your email address will not be published. Required fields are marked *