കഥക് ശില്പശാല സംഘടിപ്പിച്ചു

കഥക് ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: ഗിരിധർ കൃഷ്ണയുടെ നേതൃത്വത്തിൽ കഥക് ശില്പശാല സംഘടിപ്പിച്ചു. ആരാധന ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ച ശില്പശാല ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ സി.എച്ച് മുഹമ്മദ് വടകര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത കഥക് നർത്തകൻ ചേതൻ വെന്നിലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചിദംബരം അക്കാദമിയിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.

വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കവയിത്രി ജയശ്രീ കിഷോർ നിർവ്വഹിച്ചു. കഥക് കലാരൂപത്തെ കേരളത്തിൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്, മലയാളം നടനും പ്രശസ്ത നർത്തകനുമായ ഗിരിധർ കൃഷ്ണയുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *