കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

പര്‍ഗലിലെ സൈനിക ക്യാംപിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു. അതേസമയം സൈനിക ക്യാംപില്‍ പരിശോധന തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ബഡ്ഗാവിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരര്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. ആക്രമണത്തില്‍ അഞ്ചു ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *