കോഴിക്കോട്: ജില്ലയിലെ റീജ്യണല്‍/ സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളിലെ വാഹന സംബന്ധമായ നികുതി കുടിശ്ശിക, വിവിധ അപേക്ഷകള്‍, പരാതികള്‍ എന്നിവ തീര്‍പ്പാക്കാനുള്ള ജില്ലാതല പാരാതി പരിഹാര അദാലത്ത് വാഹനീയം 2022 12ന് വെള്ളി രാവിലെ 9.30ന് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ആര്‍.ടി.ഒ പി.ആര്‍ സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ആമുഖഭാഷണം നടത്തും.
മന്ത്രിമാരായ എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.പിമാരായ കെ. മുരളീധരന്‍, എം.കെ രാഘവന്‍, മേയര്‍ ബീന ഫിലിപ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. എം.എല്‍.എമാരായ ടി.പി രാമകൃഷ്ണന്‍, എം.കെ മുനീര്‍, ഇ.കെ വിജയന്‍, പി.ടി.എ റഹീം, ലിന്റോ ജോസഫ്, സച്ചിന്‍ദേവ്, കാനത്തില്‍ ജമീല, കുഞ്ഞഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ ആശംസകള്‍ നേരും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐ.പി.എസ് സ്വാഗതവും അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് പി.എസ് ശങ്കര്‍ നന്ദിയും പറയും.