തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. അവശ്യസേവനങ്ങള്‍ക്ക് മാത്രമേ കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തുകയുള്ളൂ. നാഷണല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അനുവാദം നല്‍കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് തൊഴിലാളി സംഘടനകകള്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
കേരളത്തിലും വൈദ്യുതി ഉല്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിങ് തുടങ്ങിയ ജോലികള്‍ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങള്‍ മാത്രം ലഭ്യമാകുകയുള്ളൂ. സെഷന് ഓഫിസുകളും ഡിവിഷന് ഓഫിസുകളും കേന്ദ്രീകരിച്ച് ധര്‍ണ സംഘടിപ്പിക്കും. ഭദഗതിയില് നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധ നിരയിലുണ്ട്.
ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസന്‍സികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് കേന്ദ്രത്തിന്റെ സുപ്രധാന ഭേദഗതി.
