ബാണാസുര അണക്കെട്ട് തുറന്നു; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

ബാണാസുര അണക്കെട്ട് തുറന്നു; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: ബാണാസുര അണക്കെട്ട് തുറന്നു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. രാവിലെ എട്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെ.മീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കില്‍ 35 ഘനയടി വെള്ളം തുറന്നുവിടാന്‍ അനുമതിയുണ്ട്.

അണക്കെട്ടില്‍ നിന്ന് ആദ്യം വെള്ളം ഒഴുകിയെത്തുക കരമാന്‍ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും. തുടര്‍ന്ന് കബനി നദിയിലേക്കും പിന്നീട് കര്‍ണാടകയിലെ ബീച്ചിനാഹള്ളി ഡാമിലേക്കും വെള്ളം എത്തും. ബീച്ചിനഹള്ളി ഡാമിലെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ കര്‍ണാടകയോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടുവര്‍ഷം മുന്‍പാണ് അവസാനമായി ബാണാസുര അണക്കെട്ട് തുറന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഒഴുകുന്ന പുഴകളില്‍ നിന്ന് മീന്‍ പിടിക്കുകയോ പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. 775.600 മീറ്ററാണ് ബാണാസുര ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവില്‍ 773.60 മീറ്ററാണ് ജലനിരപ്പ്.

Share

Leave a Reply

Your email address will not be published. Required fields are marked *