ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോട്ടയം മുതല്‍ കാസര്‍കോട് വരെ ജാഗ്രതാ നിര്‍ദേശം

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോട്ടയം മുതല്‍ കാസര്‍കോട് വരെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒഡീഷ -ബംഗാള്‍ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള ന്യൂനമര്‍ദ പാത്തിയും മഴ ശക്തമാക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം ജില്ലയില്‍ മഴ മുന്നറിയിപ്പില്ല.

ശബരിഗിരിയുടെ കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടര്‍ രാവിലെ 11 മണിക്ക് തുറക്കും. ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഇന്ന് തുറന്നു വിട്ടേക്കും. കനത്ത മഴ പെയ്യാനുള്ള സാധ്യതയും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ മൂന്നു ഷട്ടറുകളിലൂടെ സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഈ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയായിരിക്കും അധിക ജലം തുറന്നു വിടുക.

അതേസമയം, കനത്തമഴയില്‍ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന കുട്ടനാട് താലൂക്കില്‍ ഇന്ന് അവധി. താലൂക്കില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നയിടങ്ങള്‍ക്കും അവധിയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *