വാഹനാപകടത്തിൽ രണ്ട് മലയാളികൾ ദുബായിൽ മരണപ്പെട്ടു

വാഹനാപകടത്തിൽ രണ്ട് മലയാളികൾ ദുബായിൽ മരണപ്പെട്ടു

രവി കൊമ്മേരി

ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡിൽ മലയാളികൾ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ വന്നിടിച്ച് രണ്ട് മലയാളികൾ മരണപ്പെട്ടു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി വനിക പീടികയിൽ ലത്തീഫ് (46), തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദ് (54) എന്നിവരാണ് മരിച്ചത്.
ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം ഷാർജ അൽകാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിക്കുകയാണ്. മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ സംഘടനകൾ.

Share

Leave a Reply

Your email address will not be published. Required fields are marked *