ചലചിത്ര താരം സൂര്യയുടെ ജന്മദിനാഘോഷം; മേരി മാതാ കോട്ടേജില്‍ എന്റര്‍ടെയ്ന്‍മെന്റ് വെല്‍ഫെയര്‍ പരിപാടി സംഘടിപ്പിച്ചു

ചലചിത്ര താരം സൂര്യയുടെ ജന്മദിനാഘോഷം; മേരി മാതാ കോട്ടേജില്‍ എന്റര്‍ടെയ്ന്‍മെന്റ് വെല്‍ഫെയര്‍ പരിപാടി സംഘടിപ്പിച്ചു

അക്കിക്കാവ്: സിങ്കം ഗ്രൂപ്പ് വടക്കാഞ്ചേരി ഏരിയ കമ്മറ്റിയും അമ്മ സൊസൈറ്റിയും ചേര്‍ന്ന് ചലച്ചിത്ര നടന്‍ സൂര്യയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അക്കികാവ് മേരിമാതാ കോട്ടേജിലെ അന്തേവാസികള്‍ക്കായി എന്റര്‍ടെയ്ന്‍മെന്റ് വെല്‍ഫെയര്‍ പരിപാടി സംഘടിപ്പിച്ചു. സൂര്യയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം പരിപാടി ഉദ്ഘാടനം ചെയ്തു. മേരിമാതാ കോട്ടേജും, പരിസരവും അസോസിയേഷന്‍ അംഗങ്ങള്‍ ശുചീകരിച്ചു.

അന്തേവാസികള്‍ക്കായി സദ്യയും,ഗാനമേളയും, പ്രദര്‍ശനങ്ങളും ഒരുക്കി. ചടങ്ങില്‍ അമ്മ സൊസൈറ്റി പ്രസിഡന്റ് കുമാരി കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ അലക്‌സ് മുട്ടത്ത്, അബ്ബാസ് അക്കികാവ്, ഫാദര്‍ മനുമാത്യു, സിങ്കം ഗ്രൂപ്പ് പ്രസിഡന്റ് ഒ.യു.രോഷന്‍, സെക്രട്ടറി പി.ഡി ഡാല്‍വിന്‍, ട്രഷറര്‍ കെ.എസ് സരത്, പി.ആര്‍.ദിലീപ്, കെ.എസ്.വിഷ്ണു, പി.എല്‍ സുവര്‍ണ്ണ, കെ. മാളവിക തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *