പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ ആലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ ആലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ ആലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ പതുവിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പില്‍ നിന്ന് ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് പ്രസിദ്ധീകരിക്കും എന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍, അലോട്ട്‌മെന്റ് ഇന്ന് രാവിലെ തന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു.

ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നല്‍കി വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താം. www.admission.dge.kerala.gov.in വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനും പുനഃക്രമീകരണം നടത്താനും 31-ാം തിയതി വൈകിട്ട് അഞ്ചുമണി വരെയാണ് സമയമുള്ളത്.

ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ആഗസ്റ്റ് 22 ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ മൂലം മാറ്റിവെക്കുകയായിരുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് പ്ലസ് വണ്‍ പ്രവേശനം വൈകാന്‍ കാരണം.

Share

Leave a Reply

Your email address will not be published. Required fields are marked *