ഡോക്ടര്‍. ഫസല്‍ഗഫൂര്‍ രചിച്ച ട്രേഡിങ് ദി ബീറ്റണ്‍ പാത്ത് പുസ്തകപ്രകാശനം 29ന്

ഡോക്ടര്‍. ഫസല്‍ഗഫൂര്‍ രചിച്ച ട്രേഡിങ് ദി ബീറ്റണ്‍ പാത്ത് പുസ്തകപ്രകാശനം 29ന്

കോഴിക്കോട്: ഡോക്ടര്‍. ഫസല്‍ഗഫൂര്‍ രചിച്ച ട്രേഡിങ് ദി ബീറ്റണ്‍ പാത്ത് പുസ്തക പ്രകാശനം 29ന് വൈകീട്ട് 5.30ന് പാരമൗണ്ട് ടവറില്‍ നടക്കും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ പുസ്തകം കെ.പി രാമനുണ്ണിക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കും. പ്രൊഫ. കടവനാട് മുഹമ്മദ് അധ്യക്ഷത വഹിക്കും. ഡോ.പി.ജെ വിന്‍സെന്റ് പുസ്തക പരിചയം നടത്തും. ഡോ.ഖദീജ മുംതസ്സ്, ഡോ.പി.കെ പോക്കര്‍, പി.കെ പാറക്കടവ്, കെ.പി സുധീര, എ. സജീവന്‍ എന്നിവര്‍ പുസ്തകം വിശകലനം ചെയ്ത് സംസാരിക്കും. ഡോ.പി.എ ഫസല്‍ഗഫൂര്‍ പ്രതിസ്പന്ദം നടത്തും. പി.കെ അബ്ദുല്‍ ലത്തീഫ് സ്വാഗതവും എ.ടി.എം അഷ്‌റഫ് നന്ദിയും പറയും. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരായ 50 എഴുത്തുകാരുടെ കൃതികളുടെ വിമര്‍ശനാധിഷ്ഠിത പഠനമാണ് ട്രേഡിങ് ദി ബീറ്റണ്‍ പാത്ത്.

Share

Leave a Reply

Your email address will not be published. Required fields are marked *