ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്‌

ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്‌

ആലപ്പുഴ: ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. നിലവിലെ കലക്ടറായ രേണു രാജ് അധികാരം കൈമാറി. നിയമനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണ് കലക്ടറേറ്റ് വളപ്പില്‍ നടത്തുന്നത്. പ്രതിഷേധത്തെ കുറിച്ച് പരാമര്‍ശിക്കാനൊന്നുമില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ പ്രമുഖ നേതാക്കള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഡി.സി.സിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുകയും ചെയ്തു. പത്രപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നിയമനം പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *