ഡോ.കെ. കുഞ്ഞാലിക്ക് ആദരം; ആഗസ്റ്റ് അഞ്ചിന്

ഡോ.കെ. കുഞ്ഞാലിക്ക് ആദരം; ആഗസ്റ്റ് അഞ്ചിന്

കോഴിക്കോട്: ഹൃദ്‌രോഗ ചികിത്സാരംഗത്തും ജീവകാരുണ്യമേഖലയിലും അരനൂറ്റാണ്ട് പിന്നിട്ട മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ.കെ.കുഞ്ഞാലിയെ നഗരം ആദരിക്കും. അഞ്ചിന് വെള്ളി വൈകീട്ട് 4.30ന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന പരിപാടി എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ആതിഥേയ സംഘം ചെയര്‍മാന്‍ ഡോ.കെ മൊയ്തു അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉപഹാരസമര്‍പ്പണം നടത്തും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പൊന്നാടയണിയിക്കും. എ.കെ.എം അഷറഫ് മഞ്ചേശ്വരം എം.ല്‍.എ വിശിഷ്ടാതിഥിയായി സംബന്ധിക്കും. ഡോ. കുഞ്ഞാലിക്ക് ആശംസകള്‍ നേര്‍ന്ന് ആതിഥേയ സംഘത്തിന്റെ അംഗങ്ങള്‍ പൊന്നാടയണിയിക്കും. ഡോ.കെ കുഞ്ഞാലി മറുപടി പ്രസംഗം നടത്തും. ജനറല്‍ കണ്‍വീനര്‍ ആര്‍.ജയന്ത്കുമാര്‍ സ്വാഗതവും കണ്‍വീനര്‍ പി.ഇസ്മയില്‍ നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *