ആയിരം രൂപ വരെ അടയ്ക്കാം; കെ.എസ്.ഇ.ബിയെ തിരുത്തി മന്ത്രി

ആയിരം രൂപ വരെ അടയ്ക്കാം; കെ.എസ്.ഇ.ബിയെ തിരുത്തി മന്ത്രി

തിരുവനന്തപുരം: കെ.എസ്.ഇ.ബിയെ തിരുത്തി മന്ത്രി വി. കൃഷ്ണന്‍കുട്ടി. ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല ആയിരം രൂപയുടെ മുകളില്‍ വരുന്ന ബില്ലുകള്‍ ഓണ്‍ലൈനായി മാത്രം അടച്ചാല്‍ മതിയെന്നാണ് ഉപഭോക്താകള്‍ക്കുള്ള കെ.എസ്.ഇ.ബിയുടെ നിര്‍ദേശമാണ് മന്ത്രി തിരുത്തിയത്. 500 രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറിലടയ്ക്കാമെന്നായിരുന്നു കെ.എസ്.ഇ.ബി ഉത്തരവില്‍ പറഞ്ഞിരുന്നത്.

പണം പിരിവ് പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ നിര്‍ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. തീരുമാനം എല്ലാതരം ഉപഭോക്താക്കള്‍ക്കും ബാധകമാണ്. നിലവില്‍ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായാണന്ന് കെ.എസ്.ഇ.ബി പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *