പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തണ്ണീര്‍ത്തട പ്രദേശത്ത് തള്ളുന്നു; പരാതി നല്‍കി

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തണ്ണീര്‍ത്തട പ്രദേശത്ത് തള്ളുന്നു; പരാതി നല്‍കി

മാഹി: മഞ്ചക്കലില്‍ പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയത്തില്‍ നിന്നും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം അയല്‍ പഞ്ചായത്തിലെ തണ്ണീര്‍ത്തടപ്രദേശത്ത് തള്ളുന്നു. സംഭവത്തില്‍ മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍ മാഹി നഗരസഭാ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യം വര്‍ഷങ്ങളായി നടത്തിവരുന്നതായി പരിസരവാസികള്‍ നേരത്തെ തന്നെ പരാതി ഉന്നയിക്കുന്നുണ്ട്. ശാസ്ത്രീയമായ മാലിന്യസംസ്‌കരണ സംവിധാനമൊരുക്കുന്നതുവരെ ഓഡിറ്റോറിയത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു. പരാതിയന്‍മേല്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ ജനങ്ങളെ അണിനിരത്തി സ്ഥാപനത്തിനെതിരേ സമരം ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *