അപേക്ഷ ക്ഷണിക്കുന്നു

മലപ്പുറം: കേന്ദ്ര തൊഴില്‍ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്ലസ്ടു പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയില്‍ നഴ്‌സ്ങ്, ഹോസ്പിറ്റാലിറ്റി എന്നിവയില്‍ ജോലിയോചൊപ്പം പഠനം എന്ന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പഠിക്കുന്ന കാലയളവില്‍ പ്രതിമാസം ഒരുലക്ഷം രൂപ സ്റ്റൈപെന്റ് ലഭിക്കും. സെന്ററുകളില്‍ നടക്കുന്ന, സൗജന്യ ഹയര്‍ എജ്യുക്കേഷന്‍ കരിയര്‍ ഗൈഡന്‍സില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കുന്നു. ജൂലൈ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 9037808477,809272008.

Share

Leave a Reply

Your email address will not be published. Required fields are marked *