കെ.എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും

കെ.എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരീനാഥനെ പോലിസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് ശംഖുമുഖം അസി.കമ്മീഷണറുടെ നിര്‍ദേശം. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചതായും അന്വേഷണവുമായി സഹകരിക്കുമെന്നും ശബരീനാഥന്‍ പറഞ്ഞിരുന്നു.
വിമാനത്തില്‍ പ്രതിഷേധിക്കുന്നതിനെ കുറിച്ച് നിര്‍ദേശം നല്‍കുന്നുവെന്ന് പറയപ്പെടുന്ന വാട്സ്ആപ്പ് സന്ദേശം പുറത്ത് വന്നതിനു പിന്നാലെയാണ് പോലിസ് ശബരീനാഥന് നോട്ടീസ് അയയ്ച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *