എരഞ്ഞോളി പഞ്ചായത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

എരഞ്ഞോളി പഞ്ചായത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

തലശ്ശേരി: എരഞ്ഞോളി കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ഹാളില്‍ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.വിജു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷിഹാബ് ബാബു, എം.ബാലന്‍, ഇ.ബാലകൃഷ്ണന്‍, കെ.ഷാജി, കൃഷി അസിസ്റ്റന്റ് മിനി ആച്ചിലാട്ട്, പി.ധന്യ സംസാരിച്ചു. ഞാറ്റുവേലയോടനുബന്ധിച്ച് നടീല്‍ വസ്തുക്കളുടെ വില്‍പനയും കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *