മധ്യപ്രദേശില്‍ നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം

മധ്യപ്രദേശില്‍ നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം

ധാര്‍: മധ്യപ്രദേശില്‍ പാലത്തില്‍ നിന്ന് ബസ് നര്‍മദ നദിയിലേക്ക് വീണ് 13 യാത്രികര്‍ മരിച്ചു. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഖല്‍ഘട്ട് സഞ്ജയ് സേതുവിലാണ് ബസ് നദിയിലേക്ക് മറിഞ്ഞത്. മഹാരാഷ്ട്ര റോഡ്‌വേയ്‌സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോവുമ്പോഴായിരുന്നു അപകടം. സംഭവത്തില്‍ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മധ്യപ്രദേശ് മന്ത്രി നരോട്ടം മിശ്ര പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *