കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം

കോഴിക്കോട്: അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു.വി.എച്ച്.എസി (അഗ്രി) പൂര്‍ത്തിയാക്കിയവര്‍ക്കും അഗ്രികള്‍ച്ചര്‍/ഓര്‍ഗാനിക്ക് ഫാമിങ് എന്നിവയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 01-08-2022 ന് 18-41 പ്രായപരിധിയില്‍ ഉള്ളവരായിരിക്കണം. 11 മുതല്‍ 20 വരെ www.keralaagriculture.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. 25 മുതല്‍ 29 വരെ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസുകളില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അതാതുകൃഷി ഭവനുമായി ബന്ധപ്പെടാവുന്നതാണെന്ന കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *