നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

കോഴിക്കോട്: നവകേരളം കര്‍മ പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/ എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എന്‍ജിനീയറിങ്, കൃഷി വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും ലഭിക്കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം www.careers.haritham.kerala.gov.in മുഖേന ജൂലൈ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 27 വയസ്സ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *