ആരോഗ്യമേള: ചാത്തമംഗലം പഞ്ചായത്ത് പഠനയാത്ര സംഘടിപ്പിച്ചു

ആരോഗ്യമേള: ചാത്തമംഗലം പഞ്ചായത്ത് പഠനയാത്ര സംഘടിപ്പിച്ചു

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് ആരോഗ്യമേളയുടെ പ്രചരണാര്‍ത്ഥം ചാത്തമംഗലം പഞ്ചായത്ത് പഠനയാത്ര സംഘടിപ്പിച്ചു. മലയമ്മ എ.യു.പി സ്‌കൂളില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സ്മിത റഹ്മാന്‍ കുട്ടികളോട് സംവദിച്ച് ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യ കേന്ദ്രത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.

17 ന് കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ആരോഗ്യമേള നടക്കുന്നത്.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വി.പി.എ സിദ്ധിഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീദേവി, മൊയ്തു പീടികണ്ടി, എച്ച്.ഐ സിജു, ജെ.എച്ച്.ഐ ബാബു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *