ശ്രീകുമാരൻതമ്പി എന്ന ബഹുമുഖപ്രതിഭ

ശ്രീകുമാരൻതമ്പി എന്ന ബഹുമുഖപ്രതിഭ

മലയാളസിനിമയിൽ പുളകത്തിന്റെ മഴവില്ലുകൾ വിരിയിച്ച ഗാനരചയിതാ
വാണ് ശ്രീകുമാരൻതമ്പി. കവിത്വമുള്ള അനേകം ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച അദ്ദേഹം ഒരു കവിയും കൂടിയാണ്. ചന്ദ്രകാന്തം എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം രചിച്ച ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണിത്തെന്നലായ് മാറി ‘
എന്ന ഗാനം അദ്ദേഹത്തിന്റെ കവിത്വത്തിന് ഉത്തമ ഉദാഹരണമാണ്. മികച്ച ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ശ്രീകുമാരൻതമ്പി. മൂവായിരത്തിലേറെ
ചലച്ചിത്ര ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. പ്രണയഗാനങ്ങൾ രചിക്കുന്നതിൽ ഇത്രത്തോളം
അസാമാന്യപാടവമുള്ള മറ്റൊരാൾ മലയാളത്തിൽ ഉണ്ടായിട്ടില്ല, എന്നു തന്നെ പറയാം,
അത്രത്തോളം മനോഹരമായ വരികളാണ് മലയാളത്തിന് അദ്ദേഹം സമ്മാനിച്ചത്. അവ എന്നെന്നും നമ്മുടെ മനസ്സിൽ  നിറഞ്ഞു നിൽക്കുന്നവയായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹം ”ഹൃദയഗീതങ്ങളുടെ കവി” എന്ന് അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത 1001 ഗാനങ്ങൾ ഉൾപ്പെടുത്തി ഹൃദയസരസ്സ് എന്ന പേരിൽ ഒരു പുസ്തകം
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയസരസ്സിലെ ആ ഗാനങ്ങൾ ഏറെ പ്രിയപ്പെട്ടവ തന്നെയായിരുന്നു.

ക്ഷ്രേതങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഹരിപ്പാട് എന്ന സ്ഥലത്ത് 1940 മാർച്ച്
16 നാണ് അദ്ദേഹത്തിന്റെ ജനനം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും പരിസരത്തെ മറ്റു  ക്ഷേത്രങ്ങളിലും അവതതരിപ്പിച്ചുവന്ന കഥകളി, കൂത്ത്, കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകൾ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. ആ സ്വാധീനം അദ്ദേഹ
ത്തിന്റെ ഗാനങ്ങളിലും കവിതകളിലും പ്രകടമാണ്.

പ്രശസ്ത സിനിമാ നിർമ്മാണക്കമ്പനിയായ മുരുകാലയയുടെ ഉടമ പി.സുബ്രഹാമണ്യത്തിന്റെ ”കാട്ടുമല്ലിക” എന്ന ചിത്രത്തിൽ ഗാനമെഴുതിക്കൊണ്ടാണ് തമ്പിസാർ
സിനിമാരംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടതായി
വന്നിട്ടില്ല. അത്രത്തോളം മനോഹരങ്ങളായ ഗാനങ്ങളാണ് അദ്ദേഹം കോർത്തൊരുക്കിയ
ത്.

                      ശ്രീകുമാരൻതമ്പി

ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിനുവേണ്ടി രചിച്ച് ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീത സംവിധാനത്തിൽ യേശുദാസും പി.ലീലയും ചേർന്ന് പാടിയ
‘ചന്ദികയിലലിയുന്നു ചന്ദകാന്തം’
നിൻ ചിരിയിലലിയുന്നെൻ ജീവരാഗം” എന്ന ഗാനം മനസ്സിനെ പ്രണയാർദ്ര
മാക്കുന്നതാണ്. ഹൃദയതന്ത്രികളെ തൊട്ടുണർത്തുന്ന ഗാനങ്ങളുടെ പട്ടികയിൽ ചന്ദ്രിക
യിലലിയുന്ന ചന്ദ്രകാന്തവും ഹൃദയസരസ്സിലെ പ്രണയപുഷ്പവും സ്വന്തമെന്ന പദത്തി
നെന്തർത്ഥവും തുടങ്ങി ഒട്ടേറെ ഗാനങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ നിത്യ
ഹരിത ഗാനങ്ങളായിത്തന്നെ നിലകൊള്ളും.
ഗാനം, മോഹിനിയാട്ടം, മാളികപണിയുന്നവർ, ജീവിതം ഒരു ഗാനം,
അമ്പലവിളക്ക് തുടങ്ങി അനേകം ചിത്രങ്ങൾ ബോക്‌സോഫീസിൽ ഹിറ്റായ ചിത്രങ്ങളായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന കാവ്യപ്രതിഭ കൂടിയാണ് തമ്പിസാർ. അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങൾക്കും ഒരു റൊമാന്റിക് ടച്ച് ഉണ്ടായിരുന്നു. ഒരുപാട് അർത്ഥതല
ങ്ങളുള്ള വരികളായിരുന്നു അദ്ദേഹത്തിന്റേത്.

സത്യവാൻസാവിത്രി എന്ന ചിത്രത്തിനു വേണ്ടി രചിച്ച നീലാംബുജ
ങ്ങൾ വിടർന്നു, ഏതോ ഒരു സ്വപ്നത്തിൽ സലിൽചൗധരിയുടെ സംഗീത സംവിധാന
ത്തിൽ യേശുദാസ് പാടിയ ”ഒരു മുഖം മാത്രം കണ്ണിൽ, കരിനീലക്കണ്ണുള്ള പെണ്ണേ നിന്റെ കവിളത്തു ഞാനൊന്നു നുള്ളി” എന്ന ലളിതഗാനവും അദ്ദേഹത്തിന്റെ രചനവൈഭ
വത്തെ എടുത്തു കാട്ടുന്ന വരികളാണ്. വയലാർ പി.ഭാസ്‌ക്കരൻ, ഒ.എൻ.വി. എന്നിവർക്കൊപ്പം മലയാളചലച്ചിത്ര ഗാനശാഖയെ സ്പഷ്ടമാക്കിയ കവിയാണ് ശ്രീകുമാരൻ
തമ്പിയെന്ന് ഉറപ്പിച്ച് പറയാം.
ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിലെ മറ്റൊരു ഗാനമായ വൈക്ക
ത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെക്കണ്ടു എന്നതും ഹിറ്റായ മറ്റൊന്നാണ്.

ദക്ഷിണാമൂർത്തിയുടെ സംവിധാനത്തിൽ യേശുദാസും ജാനകിയും ചേർന്നുപാടിയ ആ ഗാനം മലയാളികളുടെ നാവിൻതുമ്പിൽ തത്തിക്കളിച്ചു കൊണ്ടിരിക്കുന്നു.

തിരുവോണം എന്ന ചിത്രത്തിനു വേണ്ടി എഴുതി എം.കെ.അർജ്ജുൻ ഈണം
പകർന്ന തിരുവോണപ്പുലരിതൻ എന്ന ഗാനം തിരുവോണനാളിന്റെ സ്മൃതികളു
ണർത്തുന്നവയാണ്. സൂപ്പർഹിറ്റായ ആ ഗാനം എല്ലാ റിയാലിറ്റി ഷോകളിലും ആലപിക്കാറുണ്ട്.

ഹൃദയരാഗങ്ങളുടെ കവി ശ്രീകുമാരൻതമ്പി കഥകളിരംഗം പശ്ചാത്തലമാക്കി രചിച്ച പ്രസിദ്ധമായ ഒരു സിനിമാ ഗാനം ഉണ്ട്,

”ഉത്തരാസ്വയംവരം കഥകളി കാണുവാൻ,
ഉത്രാട രാത്രിയിൽ പോയിരുന്നു.”

എക്കാലത്തെയും കാമുക ഹൃദയങ്ങളെ (ത്രസിപ്പിക്കുന്ന വരികളാണ് ഇതിൽ. ഡേയ്ഞ്ചർ ബിസ്‌ക്കറ്റ് എന്ന സിനിമയിൽ പ്രേംനസീറും സാധനയുമാണ് കഥാപാത്രങ്ങൾ. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് കീചകവധത്തിന് ശേഷമുള്ള സംഭവങ്ങൾ അവതരിപ്പിക്കുന്നതാണ് ഉത്തരാസ്വയംവര ആട്ടക്കഥ. ചടുലരംഗങ്ങൾ, സംഗീതത്തിനും, സാഹിത്യത്തിനും പ്രാധാന്യം, ഭാവരസപ്രധാനമായ അഭിനയ സാദ്ധ്യതകൾ എന്നിവയെല്ലാം കഥക
ളിയുടെ പ്രത്യേകതയാണ്.
സിനിമയിൽ തിരക്കഥയ്ക്ക് അനുയോജ്യമായ വിധത്തിലാണ് ഗാനം.

ഖരഹരപ്രിയരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം യേശുദാസാണ് പാടിയിരിക്കുന്നത്. ഗാനത്തിലെ
”ആയിരം സങ്കല്പങ്ങൾ തേരുകൾ തീർത്തരാവിൽ
അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി” ഈ വരികൾ നിരൂപകരിൽ
ചിലർ ചൂണ്ടിക്കാട്ടി അന്നു വിമർശനമുയർത്തി. ഉത്തരയെയും അർജ്ജുനനെയും കാമുകീ
-കാമുകരെന്നു ധ്വനിപ്പിച്ചെന്നായിരുന്നു ആക്ഷേപം.

വിരാടരാജധാനിയിൽ ബൃഹന്നള എന്ന വേഷത്തിൽ കഴിഞ്ഞിരുന്ന അർജ്ജു
നന്റെ ശിഷ്യയായിരുന്നു ഉത്തര. അവൾക്ക് അർജ്ജുനനോടു ആരാധന ഉണ്ടായിരുന്നു. വിരാടരാജ്യത്തെ കൗരവർ ആക്രമിച്ചപ്പോൾ പ്രത്യാക്രമണം നടത്തി രാജാവിന്റെ പശുക്കളെ
വീണ്ടെടുത്തത് അർജ്ജുനനായിരുന്നു. അങ്ങനെ വിരാട രാജാവ് അർജ്ജുനനെ തിരിച്ചറിഞ്ഞു. ഉത്തരയെ ഭാര്യയായി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ശിഷ്യയെ ഭാര്യയാക്കാൻ മടിച്ച അർജ്ജുനൻ പുത്രനായ അഭിമന്യുവിന്റെ വധുവാക്കി. കഥകളിയെക്കുറിച്ച് കവി ശ്രീകുമാ
രൻതമ്പി സാറിന്റെ ആഴത്തിലുള്ള അറിവും ഗാനത്തിലുട നീളം കാണാം.

 

”കുടമാളൂർ സൈര്രന്ധിയായി മാങ്കുളം ബ്യഹന്നളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി
ദുര്യോധന വേഷമിട്ടു ഗുരുചെങ്ങന്നുരുവന്നു
വാരണാസിതൻ ചെണ്ടയുണർന്നുയന്നു.”

അതുല്യ പ്രതിഭകളെയാണ് വരികളിലൂടെ പരിചയപ്പെടുന്നത്. ഒരേ സമയം
ഒരു കണ്ണിൽ കോപവും മറു കണ്ണിൽ സങ്കടവും വിരിയിച്ച് ആസ്വാദകരെ വിസ്മയിപ്പിച്ച നടനാണ്. ഗുരുചെങ്ങന്നൂർ, കുടമാളൂർ, മാങ്കുളം, ഹരിപ്പാട്ട് രാമകൃഷ്ണൻ എന്നിവരെല്ലാം കളി
വിളക്കിന് മുന്നിൽ നക്ഷത്രത്തിളക്കമുള്ള താരങ്ങളായിരുന്നു. വാരണാസി ചെണ്ടയിൽ നവരസങ്ങൾ വിരിയിച്ച അനുഗ്രഹീത കലാകാരനായിരുന്നു. ഗാനത്തിലെ അവസാന വരികൾ
ഇങ്ങനെയാണ്.
”അതു കഴിഞ്ഞാട്ട വിളക്കണഞ്ഞു പോയി എത്രയെത്ര
അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ.”
അതുപോലെ മറ്റൊരു മനോഹരമായ കേൾക്കാൻ ഇമ്പമുള്ള തമ്പിസാറിന്റെ തൂലികയിൽ
വിരിഞ്ഞ ഗാനമാണ്………
ഹൃദയ സരസ്സിലെ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ – നീ പറയു……
എന്ന് തുടങ്ങുന്ന ഗാനം. പാടുന്ന പുഴ എന്ന ചിത്രത്തിന് വേണ്ടി തമ്പി സാർ
രചന നടത്തിയ ഈ ഗാനത്തിനും ഏറെ പ്രത്യേകതകളുണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ. ഇതിന്റെ രാഗം : ആഭേരി ആലാപനം യേശുദാസ്.

 

പ്രേമഗാനങ്ങൾ എഴുതാൻ ഈ കവിക്ക് അസാമാന്യപാടവമുണ്ട്. മലയാളി
കളെ ഇന്നും കോരിത്തരിപ്പിക്കുന്ന കാമുകീ കാമുക സാമീപ്യം അനുഭവപ്പെടുത്തുന്ന എത്ര
യെത്ര ഗാനങ്ങളാണ് ആ തൂലികയിൽ പിറന്നത്. പ്രേമത്തെ വ്യാഖ്യാനിക്കാത്ത വരികളില്ലാ- എന്നാൽ അദ്ദേഹത്തിന്റെ ഭാവനയിലൂടെ ആ വിഷയം കടന്നുവരുമ്പോൾ അതിന്
പുതിയ ഭാവതലമുണ്ടായിരുന്നു.
60 കളുടെ ഉത്തരാണ്ഡത്തിലാണ് ശ്രീകുമാരൻതമ്പി സാർ ഈ രംഗത്ത് വരു
ന്നത്. കെ.സുര്രേന്ദന്റെ നോവലുകൾ അദ്ദേഹം സിനിമയാക്കി. ”ഭിക്ഷംബി” എന്ന നോവൽ ‘ഏതോ ഒരു സ്വപ്നം” എന്ന പേരിൽ സിനിമയാക്കി. അദ്ദേഹത്തിന്റെ 18-ാ0 വയസ്സിൽ
എഴുതിയ കാക്കത്തമ്പുരാട്ടി’ പോലും സിനിമയാക്കി. ഹൃദയസ്പർശിയായ കവിതകളും തമ്പിസാറിന്റേതായിട്ടുണ്ട്. എൻജിനീയറുടെ ”വീണ, എൻ മകൻ കരയുമ്പോൾ, നീലത്താമര, ശീർഷകമില്ലാത്ത കവിതകൾ” എന്നിവ
വ്യത്യസ്തങ്ങളായ കവിതാസമാഹാരങ്ങളാണ്.
ടെലിവിഷനുവേണ്ടി ആറേഴ് പരമ്പരകൾ അദ്ദേഹം നിർമ്മിച്ചു. പ്രശസ്ത
നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ച അമ്മത്തമ്പുരാട്ടി എന്ന സീരിയൽ അദ്ദേഹത്തിന്റേതായിരുന്നു.

ഇങ്ങനെയുള്ള ബഹുമുഖപ്രതിഭകളായവർ മലയാളത്തിൽ വളരെ കുറവാണ്.
കാൽപനികതയുടെ ദൃശ്യവിഷ്‌ക്കാരത്തിന് ഏറ്റവും അനുയോജ്യമായ മാധ്യമമാണ് സിനിമ. മലയാളത്തിലെ പ്രശസ്തരായ പല കവികളും മലയാള സിനിമയെ സമ്പു
ഷ്ടമാക്കിയിട്ടുണ്ട്.വയലാർ, പി.ഭാസ്‌ക്കരൻ, ഒ.എൻ.വി എന്നിവ എടുത്തു പറയത്തക്ക ഗാന
രചിതാക്കളും കൂടിയാണ്. അവരുടെ ഗാനങ്ങൾ കാലാതീതമായി നിലകൊള്ളും. കുമാര
നാശാന്റെ കരുണയും ചങ്ങമ്പുഴയുടെ രമണനും ചലച്ചിത്രമാക്കപ്പെട്ട കാവ്യങ്ങളാണ്.

ഒരു ഗായകൻ ഒരു ഗാനരചയിതാവിന്റെ 500 ഓളം ഗാനങ്ങൾ ആലപിച്ചിട്ടു
ണ്ടെന്നതു തന്നെ ഒരു ലോക റെക്കോഡാണ്. തമ്പി സാറിന്റെ അഞ്ഞൂറിലേറെ ഗാനങ്ങ
ളാണ് ഗാനഗന്ധർവനായ യേശുദാസ് ആലപിച്ചത് ഇങ്ങനെയുള്ള വ്യക്തികളെ മലയാള സിനിമക്ക് ലഭിച്ചതു തന്നെ അനുഗ്രഹമായും അഭിമാനമായും കരുതാം.

പുതിയ തലമുറയിലെ ഗാനരചയിതാക്കൾക്ക് തമ്പി സാർ പ്രചോദനമാകുമെന്നതിൽ സംശയമില്ല. ഇനിയും ഏറെ നല്ല ഗാനങ്ങൾ മലയാളത്തിന് സംഭാവന ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
എന്ന് ആശിക്കാം.

 

കെ.പ്രേമചന്ദ്രൻനായർ കടയ്ക്കാവൂർ
Share