മരത്തംകോട് എല്‍.പി സ്‌കൂളിലേക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ മാസ്‌ക്കുകള്‍ നല്‍കി

മരത്തംകോട് എല്‍.പി സ്‌കൂളിലേക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ മാസ്‌ക്കുകള്‍ നല്‍കി

എരുമപ്പെട്ടി: മരത്തംകോട് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ മാസ്‌ക്കുകള്‍ നല്‍കി. തൃശൂര്‍ ജില്ലാ കമ്മിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് മാസ്‌ക്കുകള്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം, കടങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടെസി ഫ്രാന്‍സിസിന് കൈമാറി. മാനേജര്‍ ടി.സി. ഇട്ടൂപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ ബാബു, പ്രധാന അദ്ധ്യാപകന്‍ ഇന്‍ ചാര്‍ജ്ജ് വി.എ ഉല്ലാസ്, ഫ്രാന്‍സിസ് കൊള്ളന്നൂര്‍, പി.ടി.എ പ്രസിഡന്റ് എം.ആര്‍ ശരണ്യ, മദര്‍ പി.ടി.എ പ്രസിഡന്റ് ബീന സുമോദ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *