കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മാനവലോകത്തിന്റെ മുഴുവന്‍ സന്ദേശമാണെന്നും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഇല്ലാതാകുന്നതിന് ഗുരുസന്ദേശ പ്രചരണമാണ് ഏക പോംവഴിയെന്ന് ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം എസ്.ശശാങ്കന്‍ നിലമ്പൂര്‍ പറഞ്ഞു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ കോഴിക്കോട് ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് വി.ആര്‍.ഷൈന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി.രാമനാഥന്‍ ആമുഖ പ്രസംഗം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം അനൂപ് അര്‍ജ്ജുന്‍ സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ല ഭാരവാഹികളായ പി.എ
ദേവദാസ്, കെ.എം.ബാബു, അഡ്വ.ശ്യാം അശോക് തുടങ്ങിയവര്‍ പ്രസംഗിച്ചു.