മലയാളികളുടെ സ്വന്തം ആക്ഷന്‍ കിങ്ങിനെ തിരിച്ചുനല്‍കി ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍ ട്രെയിലര്‍

മലയാളികളുടെ സ്വന്തം ആക്ഷന്‍ കിങ്ങിനെ തിരിച്ചുനല്‍കി ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍ ട്രെയിലര്‍

തൊണ്ണൂറുകളില്‍ മലയാള സിനിമാ ലോകത്തെ ആക്ഷന്‍ സിനിമകളുടെ പ്രതിരൂപം ആയിരുന്ന ബാബു ആന്റണിയെ വീണ്ടും ഒരു ആക്ഷന്‍ അവതാറില്‍ കൊണ്ടുവന്നിരിക്കുകയാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലൂടെ ഒമര്‍ ലുലു. മലയാളത്തില്‍ കണ്ടുപരിചയം ഇല്ലാത്ത ഒരു കംപ്ലീറ്റ് ആക്ഷന്‍ മോഡില്‍ ആണ് ട്രെയ്ലര്‍ ഒരുക്കിയിട്ടുള്ളത്. ബാബു ആന്റണിയെ കൂടാതെ അബു സലിം, അമീര്‍ നിയാസ് എന്നിവരും ട്രെയിലറില്‍ എത്തുന്നുണ്ട്. ഒമര്‍ ലുലു തന്നെ മ്യൂസിക് ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സിനു സിദ്ധാര്‍ഥ് ആണ്.

ബൈക്ക്, കാര്‍ സീനുകള്‍ കൊണ്ടും മാസ്സ് ഡയലോഗുകള്‍ കൊണ്ടും സമ്പന്നമായ ട്രെയിലര്‍, ഉറപ്പ് തരുന്ന ഒരു കാര്യം പവര്‍ സ്റ്റാര്‍ ആക്ഷന്‍ സിനിമാ പ്രേമികള്‍ക്ക് വേണ്ടി ഒമര്‍ ലുലു ഒരുക്കുന്ന ഒരു ഗംഭീര ആക്ഷന്‍ ട്രീറ്റ് ആയിരിക്കും എന്ന് തന്നെയാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *