കോഴിക്കോട്: തോപ്പയില്‍ വാര്‍ഡിലെ കാമ്പുറം വെള്ളരി തോടിന്റെ നവീകരണത്തിനായ് ബി.ജെ.പി വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി തോട് സഭ സംഘടിപ്പിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. മറ്റു വാര്‍ഡുകളില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ഒന്നര കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന വെള്ളരി തോടില്‍ നിന്നും മണ്ണ് നീക്കി ഒഴുക്ക് പുനഃസ്ഥാപിക്കുകയും ഇതുവഴി വീടുകളില്‍ വെള്ളം കയറുന്നത് തടയാനും ജനങ്ങളെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ കോര്‍പറേഷന്‍ തയ്യാറാകണമെന്ന് കെ.ഷൈബു ആവശ്യപ്പെട്ടു.
നവീകരണ പ്രവര്‍ത്തനത്തിനായ് തോടിന്റെ ഇരുവശത്തുമുള്ള മുഴുവന്‍ ജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരിച്ച് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുവാനും ശുചീകരണ പ്രവര്‍ത്തനം നടത്തുവാനും തോട് സഭ തിരുമാനിച്ചു. വെസ്റ്റ്ഹില്‍ ഏരിയ പ്രസിഡന്റ് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചു. കാമ്പുറം അരയ സമാജം സെക്രട്ടറി വി.വി ശിവപ്രകാശ്, ഏരിയ ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് മാലിനി സന്തോഷ്, മണ്ഡലം കമ്മിറ്റി അംഗം ശ്രീജ ജനാര്‍ദ്ധനന്‍ , ഏരിയ വൈസ് പ്രസിഡന്റ്് സോയ അനീഷ്, ബൂത്ത് പ്രസിഡന്റ് നിധിന്‍ , ടി.സുധാകരന്‍, എ. രമണന്‍ , കെ. അമൃതദാസ് , മണി, ടി. മനോഹരന്‍ , ടി. രഞ്ജിത്ത്, എന്നിവര്‍ പ്രസംഗിച്ചു.