മരത്തംകോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാസ്‌ക്കുകള്‍ നല്‍കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

മരത്തംകോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാസ്‌ക്കുകള്‍ നല്‍കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

മരത്തംകോട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി മാസ്‌ക്കുകള്‍ നല്‍കി. സ്‌കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് പി.ജെ.ജ്യോതിയ്ക്ക് മാസ്‌ക്കുകള്‍ കൈമാറി. ഹൈസ്‌ക്കൂള്‍ പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. യു.പി പി.ടി.എ.പ്രസിഡന്റ് ഫ്രാന്‍സിസ് കൊള്ളന്നൂര്‍, അദ്ധ്യാപകരായ പി.കെ.ബാബു, ടി.ടി അജിത്, ടി.പി.ശാന്തി, കെ.കെ ബജീഷ, എ. ബീന, എന്‍.എ വിനീത, സിനി സെബാസ്റ്റ്യന്‍, സജിനി എം.ജി. എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *