സുല്‍ത്താന്‍ ബത്തേരി: വയനാട് മുട്ടിലില്‍ കാര്‍ മരത്തിലിടിച്ച് മൂന്നു പേര്‍ മരിച്ചു. രാവിലെ ആറരയോടെ ദേശീയപാതയില്‍ മുട്ടില്‍ വാരിയാടായിരുന്നു അപകടം. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്.
കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റ ഒറ്റപ്പാലം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി സ്വദേശി യാഥവ് എന്നിവര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോയമ്പത്തൂരില്‍ ഒരുമിച്ചു പഠിക്കുകയാണ് അഞ്ചു പേരും. മരിച്ച അനന്തുവിന്റെ വീട്ടിലേക്ക് അവധിക്ക് വന്നതായിരുന്നു ഇവര്‍. ഇന്നലെയാണ് വയനാട്ടില്‍ എത്തിയത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങവെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.