- അജീഷ് അത്തോളി
കോഴിക്കോട്: റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി 2022-23 വര്‍ഷത്തെ ഭരണ സമിതി ചുമതലയേറ്റു. പ്രസിഡന്റായി അബ്ദുള്‍ ജലീല്‍, സെക്രട്ടറിയായി കെ.നിതിന്‍ ബാബു, ട്രഷററായി ആര്‍.കെ രാകേഷ് എന്നിവരടങ്ങുന്ന സമിതിയാണ് അധികാരമേറ്റത്. ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് 3204 ഗവര്‍ണ്ണര്‍ പ്രമോദ് നായനാര്‍ മുഖ്യതിഥിയായി. ഐ.പി.പി സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗസ്റ്റ് ഓഫ് ഹോണര്‍-റോട്ടറി ഗവര്‍ണ്ണര്‍ നോമിനി ഡോ. സേതു ശിവശങ്കര്‍, ഡി.സി മോഹന്‍ദാസ്, ഡെപ്യൂട്ടി ഡി.സി അഡ്വ. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ എം.എം ഷാജി എന്നിവര്‍ അതിഥികളായി. ചാട്ടര്‍ പ്രസിഡന്റ് ടി.സി അഹമ്മദ്, ഇലക്ട് പ്രസിഡന്റ് കെ.വി സവീഷ്, ഡി.ആര്‍.ആര്‍ ശ്യം മിര്‍ഷാദ്, മെഹറൂഫ് മണലൊടി, ആര്‍.ജി വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.
അധ്യാപകന്‍, സംരംഭകന്‍, ഇനി റോട്ടറി പ്രസിഡന്റ്
ഗണിക ശാസ്ത്ര അധ്യാപകനായാണ് അരിക്കുളം സ്വദേശി ജലീല്‍ എടത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് . 1986 മുതല്‍ 2003 വരെ അരിക്കുളം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കക്കോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നീണ്ട അവധിയെടുത്ത് 2003 മുതല്‍ 2018 വരെ കുടുംബത്തില്‍ തന്നെയുള്ള മലബാര്‍ ഗ്രൂപ്പിന്റെ ഭാഗമായി. 2019 ല്‍ സ്വന്തം സംരംഭം-മെറാള്‍ഡ ജുവല്‍സ് ആരംഭിച്ചു. നിലവില്‍ മെറാള്‍ഡയുടെ ചെയര്‍മാനായി തുടരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള താല്‍പര്യം റോട്ടറി ക്ലബിലേക്ക് അടുപ്പിച്ചു. അരിക്കുളം സ്വദേശി അബ്ദുള്ള ഹാജി മറിയം ദമ്പതികളുടെ മുത്ത മകനാണ് ജലീല്‍. ഭാര്യ ഷെറീന ജലീല്‍ , മക്കള്‍: ഷല്‍ജ ജലീല്‍, ജസീല്‍ മുഹമ്മദ് .
സെക്രട്ടറി തുടരും

ഫോട്ടോഗ്രാഫര്‍ ട്രഷറര്‍


