‘വിശ്വകര്‍മ്മജര്‍ നാവോത്ഥാനത്തിന്റെ പാതയില്‍’: വി.എന്‍.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

‘വിശ്വകര്‍മ്മജര്‍ നാവോത്ഥാനത്തിന്റെ പാതയില്‍’: വി.എന്‍.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കോഴിക്കോട്: വിശ്വകര്‍മ്മ നവോത്ഥാന്‍ ഫൗണ്ടഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ജൂലൈ മൂന്നിന് സി.എസ്. ഐ റിട്രീറ്റ് സെന്ററില്‍ വെച്ചു നടന്നു. വി.എന്‍.എഫ് സംസ്ഥാന പ്രസിഡന്റ് റിട്ട. ലഫ്. കേണല്‍. നാരായണന്‍ പടിഞ്ഞാറേ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയില്‍ 19കോടി ജനസംഖ്യയുള്ള വിശ്വകര്‍മ്മജര്‍ ഇന്ന് നവോത്ഥാനത്തിന്റെ പാതയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം വിശ്വകര്‍മജരും ഒന്നിച്ചു നിന്ന് ശക്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. ബിജിഷ് കെ. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പ്രശാന്ത് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വി.എന്‍.എഫ് നാഷണല്‍ കോര്‍ഡിനേറ്റര്‍ സോമേഷ് കുമാര്‍ ആചാര്യ വിശ്വകര്‍മ്മജരിലെ വ്യവസായിക പുരോഗതി എന്ന വിഷയത്തിലും സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വൈ.വിനോദ്കുമാര്‍ വിശ്വകര്‍മജരിലെ വിദ്യാഭ്യാസ പുരോഗതി എന്ന വിഷയത്തിലും വൈസ് പ്രസിഡന്റ് കെ.ജി.ശിവദാസന്‍ വിശ്വകര്‍മജരിലെ ആത്മീയ ജീവിത ശൈലി എന്ന വിഷയത്തിലും സ്റ്റേറ്റ് ട്രഷറര്‍ വി.വി സുരേന്ദ്രന്‍ ലഹരിമുക്ത സമൂഹം എന്ന വിഷയത്തിലും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

വിശ്വകര്‍മ്മ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.രാജേന്ദ്രന് നേതൃശ്രേഷ്ഠ പുരസ്‌കാരവും, ഗിന്നസ് റെക്കോര്‍ഡ് നേടിയ ഡോ. വത്സരാജ് ആചാര്യക്ക് കര്‍മശ്രേഷ്ഠ പുരസ്‌കാരവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡും നല്‍കി ആദരിച്ചു. പുതിയ ഭാരവാഹികളായി ഡോ.വത്സരാജ് ആചാര്യ (പ്രസിഡന്റ്), ഡോ. ബിജിഷ് കെ. കൃഷ്ണന്‍ (സെക്രട്ടറി), എന്‍ജി. സുരേഷ് കുമാര്‍. എം.കെ (ട്രഷറര്‍) എന്നിവരടങ്ങുന്ന 25 അംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സംഗീത പ്രശാന്ത് നന്ദി രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *