മുന്‍കൂര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; ചോദ്യം ചെയ്യാം

മുന്‍കൂര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; ചോദ്യം ചെയ്യാം

ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. എന്നാല്‍, വിജയ് ബാബുവിനെ തുടര്‍ന്നും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കി. അതിജീവിതക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ദുബായിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള സമയത്തിനു പോലും നിയന്ത്രണം ഏര്‍പ്പെടുത്തി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തെളിവ് നശിപ്പിക്കും വിജയ് ബാബു വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പ്രതിക്കും പരാതിക്കാരിക്കും ഇടയിലെ ബന്ധം ജാമ്യം തീരുമാനിക്കുമ്പോള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരാതി പിന്‍വലിക്കാന്‍ വന്‍ സമ്മര്‍ദ്ദമെന്ന് നടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധിയില്‍ ഭേദഗതി വരുത്തി. ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്നതില്‍ വ്യക്തത വരുത്തി. ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *