എന്തിന് രാജിവയ്ക്കണം? ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കും: സജി ചെറിയാന്‍

എന്തിന് രാജിവയ്ക്കണം? ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കും: സജി ചെറിയാന്‍

തിരുവനന്തപുരം: താന്‍ ഭരണഘടനയ്ക്കെതിരെയല്ല ഭരണകൂടത്തിനെതിരെയാണ് പറഞ്ഞതെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് എന്തിന് രാജിയെന്നും ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. അസമത്വങ്ങള്‍ക്ക് എതിരെ നിയമപോരാട്ടത്തിന് രാജ്യത്ത് നിയമങ്ങളില്ല. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *