തിരുവനന്തപുരം: ആഗസ്റ്റ് 15ന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച് 35 രാജ്യങ്ങളിലായി ആയിരം സ്വീകരണ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ലണ്ടനില്‍ സമാപിക്കുന്ന ഫായിസ് അഷ്‌റഫ് അലിയുടെ ലോക സൈക്കിള്‍ യാത്രക്ക് നോര്‍ക്കയുടെ സഹായമുണ്ടാകുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈക്കിള്‍ യാത്ര കടന്നുപോകുന്ന രാജ്യങ്ങളിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ശ്രദ്ധയില്‍ ഇക്കാര്യംപെടുത്തും. സൈക്കിള്‍ യാത്രയുടെ റൂട്ട്മാപ്പ് അദ്ദേഹം പ്രകാശനം ചെയ്തു.നമ്മുടെ സംസ്‌കാരവും പൈതൃകവും മാതൃഭാഷയും ലോകത്തിന് വിനിമയം ചെയ്യാന്‍ സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ ഫായിസ് അഷ്‌റഫ് അലി വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റനും ലോക സൈക്കിള്‍ യാത്രയുടെ മുഖ്യ സംഘാടകനുമായ അബ്ദുള്ള മാളിയേക്കല്‍, ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാഹിര്‍ മണ്ണിങ്ങല്‍, പ്രൊജക്ട് മാനേജര്‍ ഡോ. യു.കെ അബ്ദുള്‍ നാസര്‍ സംബന്ധിച്ചു.