കുറുപ്പിലെ അഭിനയമികവിനു അംഗീകാരം: ഷൈന്‍ ടോം ചാക്കോ മികച്ച നടന്‍

കുറുപ്പിലെ അഭിനയമികവിനു അംഗീകാരം: ഷൈന്‍ ടോം ചാക്കോ മികച്ച നടന്‍

പ്രശസ്ത അഭിനേതാവ് കലാഭവന്‍ മണിയുടെ പേരില്‍ സംഘടിപ്പിച്ച ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം കുറുപ്പിലെ ഭാസി പിള്ളയെ അവതരിപ്പിച്ച ഷൈന്‍ ടോം ചാക്കോക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ അമ്മ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പ്രശസ്ത തെന്നിന്ത്യന്‍ അഭിനേതാവ് ഗുരു സോമസുന്ദരമാണ് ഷൈന്‍ ടോം ചാക്കോക്ക് അവാര്‍ഡ് നല്‍കിയത്. വെഫറെര്‍ ഫിലിംസിന്റെയും എം സ്റ്റാര്‍ എന്റര്‍റ്റൈന്‍മെന്റിന്റെയും ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച കുറുപ്പ് തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. പ്രേക്ഷകര്‍ക്കിടയിലും ഭാസി പിള്ളയുടെ അഭിനയം കാഴ്ചവച്ച ഷൈനിനു ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. താന്‍ ഇഷ്ടപെടുന്ന കഥാപാത്രങ്ങളില്‍ ഒന്നായ ഭാസി പിള്ളയായുള്ള അഭിനയത്തിന് ലഭിച്ച ഈ അവാര്‍ഡിന് പ്രേക്ഷകര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *