എ.കെ.ജി സെന്റര്‍ ആക്രമണം: ഇ.പി ജയരാജിന്റെ തിരക്കഥയെന്ന് കെ.സുധാകരന്‍

എ.കെ.ജി സെന്റര്‍ ആക്രമണം: ഇ.പി ജയരാജിന്റെ തിരക്കഥയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണം ഗുണ്ടാ ബന്ധമുള്ള ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്താണ് എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഈ ആക്രമണത്തിന്റെ തിരക്കഥയൊരുക്കിയതില്‍ സി.പി.എമ്മിന് അറിവുണ്ടെന്ന് താന്‍ പറയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണ് എന്നാണ് ഇ.പി പറയുന്നത്. ആ ആരോപണം തെളിയിക്കുന്നതിന് ക്യാമറയില്‍ ദൃശ്യങ്ങളുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.

എ.കെ.ജി സെന്ററുമായി പരിചയമില്ലത്തവര്‍ക്ക് ഇത്തരം ഒരു ആക്രമണം നടത്താനാകില്ല. ഇതിലൂടെ രാഹുലിന്റെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെയുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. കോണ്‍ഗ്രസുകാര്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *