കണ്ണഞ്ചേരി ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു

കണ്ണഞ്ചേരി ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കണ്ണഞ്ചേരി ഗവ.എല്‍.പി സ്‌കൂളിന്റെ വിദ്യാരംഗം ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. ക്ലബിന്റെ ഉദ്ഘാടനം പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക്
പാഠഭാഗങ്ങള്‍ക്കപ്പുറമുള്ള ലോകത്തെ കുറിച്ച് അറിയാനാണ് സ്‌കൂളിലെ ഇത്തരം ക്ലബുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം രാഷ്ടീയ ലോക്ജന്‍ ശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ് നിര്‍വ്വഹിച്ചു. തിരക്കുപിടിച്ച ഈ കാലത്ത് ക്ഷമാശീലമുള്ളവരായി കുട്ടികള്‍ വളരണമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സഖറിയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.പി ദീപ്തി, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ എന്‍.ആര്‍ പ്രതിഭ ടീച്ചര്‍, ബി.ആര്‍.സി പ്രതിനിധി സുവര്‍ണ്ണ ചന്ദ്രോത്ത് , അധ്യപകരായ എന്‍.കെ ബിജി , പി.ടി.എ വൈസ് പ്രസിഡന്റ് എം.വി സുരേഷ്, ആര്‍. എല്‍.ജെ.പി ജില്ലാ പ്രസിഡന്റ് കാളക്കണ്ടി അരുണ്‍ കുമാര്‍ , പ്രമോദ് കണ്ണഞ്ചേരി, രാജന്‍ ചരിത്രം, എം. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *