കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്ക്

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്ന് പൊന്‍മുടിയിലേക്ക് പോയ ബസ്സും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സകുളാണ് നെടുമങ്ങാട് വച്ച് കൂട്ടിയിടിച്ചത്. നെടുമങ്ങാട് വാളിക്കോട് വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. ഓട്ടോറിക്ഷയെ മറിക്കടക്കാനുള്ള ശ്രമത്തിലാണ് അപകടനം നടന്നതെന്നാണ് പ്രാഥമിക വിവരം.

Share

Leave a Reply

Your email address will not be published. Required fields are marked *