കെ.രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന് ഭാരവാഹികള്‍

കെ.രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന് ഭാരവാഹികള്‍

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്ററിന്റെ സ്മരണയ്ക്ക് കെ.പി.എ.സി രൂപം നല്‍കിയ കെ. രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ കലാപഠന ഗവഷേണ കേന്ദ്രത്തിന് ഭാരവാഹികളായി. പ്രസിഡന്റായി വി.ടി മുരളിയേയും സെക്രട്ടറിയായി ടി.വി ബാലനേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: ഫൈസല്‍ എളേറ്റില്‍, ഡോ. പ്രശാന്ത് കൃഷ്ണന്‍, ജോ.സെക്രട്ടറി: വിനീഷ് വിദ്യാധരന്‍, ഖജാന്‍ജി: എ.പി കുഞ്ഞാമു എന്നിവരേയും തിരഞ്ഞെടുത്തു. യോഗത്തില്‍ വി.ടി മുരളി അധ്യക്ഷത വഹിച്ചു. ടി.വി ബാലന്‍, കരിവെള്ളൂര്‍ മുരളി, ഫൈസല്‍ എളേറ്റില്‍, ആനന്ദ് കാവുവട്ടം, ബീരാന്‍ കല്‍പ്പുറത്ത്, അനില്‍ മാരാത്ത, റഷീദ് കുമരംപുത്തൂര്‍, ടി.കെ വിജയരാഘവന്‍, വേലായുധന്‍ എടച്ചേരിയന്‍, കെ.പി വിജയകുമാര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *