കെ.എ.ഡി.ടി.എ അഞ്ചാമത് വാര്‍ഷിക സംസ്ഥാന സമ്മേളനവും കര്‍മമഹിമ പുരസ്‌കാര സമര്‍പ്പണവും ജൂലൈ രണ്ടിന്

കെ.എ.ഡി.ടി.എ അഞ്ചാമത് വാര്‍ഷിക സംസ്ഥാന സമ്മേളനവും കര്‍മമഹിമ പുരസ്‌കാര സമര്‍പ്പണവും ജൂലൈ രണ്ടിന്

തിരുവനന്തപുരം: കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ(കെ.എ.ഡി.ടി.എ) അഞ്ചാമത് വാര്‍ഷിക സമ്മേളനവും കര്‍മമഹിമ പുരസ്‌കാര വിതരണവും ജൂലൈ രണ്ടിന് വൈകീട്ട് മൂന്നിന് തൈക്കാട്ട് ഭാരത് ഭവനില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. കെ.എ.ഡി.ടി.എ സംസ്ഥാന പ്രസിഡന്റ് അജില്‍ മണിമുത്ത് ആറ്റിങ്ങല്‍ അധ്യക്ഷത വഹിക്കും. കെ.സി രമ ഈശ്വര പ്രാര്‍ഥന ഗീതം ആലപിക്കും. കേരള റോഡ് സേഫ്റ്റി ഡയരക്ടര്‍ ടി.കെ.എസ് ഇലന്‍ഗോവന്‍ പതാക ഉയര്‍ത്തും. എം.എല്‍.എമാരായ വി. ശശി, അഡ്വ.വി.കെ പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി (ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം), ഡോ.വി.പി സുഹൈബ് മൗലവി (ചീഫ് ഇമാം, പാളയം ജുമാ മസ്ജിദ്) എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എമാരായ അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, അഡ്വ. ബി. സത്യന്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയന്‍, മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ എ.കെ നജീബ് എന്നിവര്‍ മഹനീയ സാന്നിധ്യമാകും. കലാ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ എ. ഷുക്കൂര്‍ , കലാഭവന്‍ മണി സേവനസമിതി സംസ്ഥാന ട്രഷറര്‍ ഷൈന്‍രാജ് ആറ്റിങ്ങല്‍, സംസ്ഥാന മദ്യവര്‍ജന സമിതി സെക്രട്ടറി റസല്‍ സബര്‍മതി, ഡോക്യുമെന്ററി നിര്‍മാതാവ് ആര്‍. വിജയന്‍ മുരുക്കുംപുഴ, ചലച്ചിത്ര-ടിവി താരം ലതഷാജി എന്നിവര്‍ ആശംസകള്‍ നേരും.

പ്രേംകുമാര്‍, പ്രമോദ് പയ്യന്നൂര്‍, ഡോ. സി. ജോണ്‍ പണിക്കര്‍, ഡോ. ശ്രീജിത്ത് എന്‍.കുമാര്‍, ഡോ. പുനലൂര്‍ സോമരാജന്‍, വാവ സുരേഷ്, പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്, കെ.സി സജീവ് തൈക്കാട്, ജീജ സുരേന്ദ്രന്‍, റഹീം പനവൂര്‍, ടി. വിനോദ്കുമാര്‍, കൊപ്പം ജി.സുരേന്ദ്രന്‍, രാഹുല്‍ വിജയന്‍, ജിതിന്‍ ചന്ദ്രന്‍, ആര്‍.അനില്‍കുമാര്‍, ഡോ. റൂബിന്‍ വര്‍ഗീസ്, കുമാരി ആര്യ രത്‌ന എ.പി എന്നിവര്‍ക്ക് കര്‍മമഹിമ പുരസ്‌കാരം സമ്മാനിക്കും. കെ.എ.ടി.ഡി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിലാഷ് പാങ്ങോട് സ്വാഗതവും ട്രഷറര്‍ ജലീല്‍ വെഞ്ഞാറമൂട് നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *