കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് ആര്‍ക്കും സീറ്റ് നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു.ലോക്‌സഭയില്‍ എം.പിമാരുടെ എണ്ണം കുറയുമെന്ന നേതൃത്വത്തിന്റെ ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണം. ഇതോടെ സീറ്റിന് വേണ്ടിയുള്ള സുധാകരന്റെ ശ്രമം വിഫലമായി. കോന്നി സീറ്റ് ആവശ്യപ്പെട്ട അടൂര്‍ പ്രകാശിനും നേതൃത്വം സീറ്റ് നിഷേധിച്ചു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴഞ്ഞതില്‍ സുധാകരന് കടുത്ത അതൃപ്തിയുണ്ട്. ഇന്ന് സുധാകരന്‍ മാധ്യമങ്ങളെ കാണും. ഒരുപക്ഷേ സ്വതന്ത്രനായി മത്സരിക്കാന്‍ സുധാകരന്‍ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
