മെയ് 4 – പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കും; എന്‍.വേണു

മെയ് 4 – പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കും; എന്‍.വേണു

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനമായ മെയ് നാലിന്, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന ദിനമായിരിക്കുമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍.വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇലക്ഷന്‍ കമ്മീഷന്‍ സ്സഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാലിന് പ്രഖ്യാപിക്കുമ്പോള്‍ ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനവും ഒന്നിച്ചു വന്നത് യാദൃശ്ചികമാണെങ്കിലും അതിലൊരു കാലത്തിന്റെ കാവ്യനീതിയുണ്ട്. അഴിമതിക്കാരും, ഗുണ്ടകളും, കൊലപാതകികളെയും സ്ഥാനാര്‍ത്ഥികളാക്കി സിപിഎം കേരളത്തെ വെല്ലുവിളിക്കുകയാണ്. മഹാന്മാരായ ഇ എം എസും, ഹര്‍കിഷന്‍സിങ്ങുമെല്ലാം ഇരുന്ന സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദത്തിലിരുന്ന് കൊള്ളരുതായ്മകള്‍ക്ക് കൂട്ട് നില്‍ക്കുന്ന എം.എ ബേബി അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയിലും, പാലക്കാട്ടും, സിപിഎം നെടുങ്കോട്ടയായ കണ്ണൂരിലും, ഇടുക്കിയിലും, കൊട്ടാരക്കരയിലും ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സമാന മനസ്‌ക്കരെ സംഘടിപ്പിച്ച് പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം ചെയ്യുമെന്നും, സിപിഎമ്മുമായി കലാപകൊടി ഉയര്‍ത്തിയ നേതാക്കളുടെ വിജയത്തിന് ആര്‍എംപി രംഗത്തിറങ്ങുമെന്നും വടകരയില്‍ കെ.കെ.രമ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.പി.കുമാരന്‍ കുട്ടി, കെ.ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

 

 

മെയ് 4 – പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കും;
എന്‍.വേണു

Share

Leave a Reply

Your email address will not be published. Required fields are marked *